Pudukad News
Pudukad News

കുറുമാലിപ്പുഴയിലെ മൺചിറ നിർമ്മാണം;കോൺഗ്രസ് പ്രവർത്തകർ വരന്തരപ്പിള്ളി പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി


കുറുമാലിപ്പുഴയിലെ മൺചിറ നിർമ്മാണം നടക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വരന്തരപ്പിള്ളി പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി.കോൺഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
നടത്തിയ പ്രതിഷേധം മണ്ഡലം പ്രസിഡൻ്റ് ഇ.എം.ഉമ്മർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ.എൽ. ജോസ്, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു അമ്പഴക്കാടൻ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് മോളി ജോസഫ്, നേതാക്കളായ വിനയൻ പണിക്കവളപ്പിൽ, ഔസേഫ് ചെരടായി, ഡേവിസ്  അക്കര, ഇ.എ. ഓമന,ബൈജു ഈന്തനച്ചാലി,ലൈസ ലീജോ, സുധിനി രാജീവ്, വാസുദേവൻ ആറ്റപ്പിള്ളി,പഞ്ചായത്ത് മെമ്പർമാരായ ജോജോ പിണ്ടിയാൻ,രജനി ഷിനോയ്, രാധിക സുരേഷ്,ഷൈജു പട്ടിക്കാട്ടുകാരൻ, സുഹറ മജീദ് എന്നിവർ പങ്കെടുത്തു.
ചിമ്മിനി ഡാമിൽ നിന്ന് യാതൊരുവിധ നിയന്ത്രണവുമില്ലാതെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നതിനെതിരെ  പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price