വരണ്ടുണങ്ങി ചിമ്മിനി ഡാം;ആശങ്കയാകുന്നു


ചിമ്മിനി ഡാമിൽ നിലവിൽ 58.18 മീറ്ററാണ് ജലനിരപ്പ്. സംഭരണിയിൽ 43.72 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് സംഭരിച്ചിരിക്കുന്നത്. ഇത് ആകെ സംഭരണശേഷിയുടെ 29 ശതമാനമാണ്.
അടിയന്തരമായി ഏനാമാവ് ബണ്ട് പൂർത്തിയാക്കി, കുറുമാലിപ്പുഴയിലെ തടയണകൾ നിർമിക്കുന്നതിന് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രണ്ട് ദിവസത്തിനകം ബണ്ട് പണി പൂർത്തിയാകുമെന്നാണ് കോൾ കർഷകർ പറയുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് അസംഭവ്യമാണ്. ബണ്ട് പൂർത്തിയായാലുടൻ ചിമ്മിനിയിൽ വെള്ളം തടഞ്ഞ്, സംഭരിച്ച് തുടങ്ങാം. ഈ മാസമെങ്കിലും വെള്ളം സംഭരിച്ചു തുടങ്ങിയില്ലെങ്കിൽ ചിമ്മിനി ഡാം ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയാകും നേരിടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price