Pudukad News
Pudukad News

പുലക്കാട്ടുകരയിൽ സംയോജിത കൃഷി ആരംഭിച്ചു


നെന്മണിക്കര പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പുലക്കാട്ടുകരയിൽ  സംയോജിത കൃഷി ആരംഭിച്ചു. പദ്ധതിയുടെ തൈ നടീൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, തലോർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷാജു അയ്യഞ്ചിറ, പഞ്ചായത്ത്‌ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പുലക്കാട്ടുകര ഇടവക വികാരി ഫാ. സിജു എന്നിവർ പങ്കെടുത്തു.80 സെൻ്റ് സ്ഥലത്താണ് കൃഷി നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price