Pudukad News
Pudukad News

ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം


ചെറുകിട വ്യാപാര മേഖലയെ
സംരക്ഷിക്കണമെന്നും വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്നുമാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം. സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സരയുടെ നേതൃത്വത്തിൽ നടത്തിയ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടെയാണ് കടയടപ്പ് സമരം സംഘടിപ്പിക്കുന്നത്. യാത്ര ഇന്ന് തിരുവന്തപുരത്ത് സമാപിക്കും. ജനുവരി 29ന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. അതേസമയം കടയടപ്പ് സമരവുമായി സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി വിമത വിഭാഗവും വ്യാപാരി വ്യവസായി കോൺഗ്രസും ഗുരുവായൂർ മർച്ചന്റ് അസോസിയേഷനും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price