സംസ്ഥാന ബജറ്റിൽ പുതുക്കാട്, ഒല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലേക്ക് ലഭിച്ച പ്രവർത്തനങ്ങളും തുകകളും


സംസ്ഥാന ബജറ്റില്‍ ഒല്ലൂര്‍; 160 കോടി രൂപയുടെ പ്രവൃത്തികള്‍

സംസ്ഥാന ബജറ്റില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി അനുവദിച്ചു. നടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം (4 കോടി), പീച്ചി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം നിര്‍മ്മാണം (3 കോടി), ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം - പുത്തൂര്‍ ( 3 കോടി), പുല്ലുകുളം ടൂറിസം വികസന പദ്ധതി (3 കോടി), പട്ടിക്കാട് ബസാര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (2 കോടി), പുത്തൂര്‍ സെന്റര്‍ വികസനം തുടര്‍ പ്രവര്‍ത്തനം (25 കോടി), വലക്കാവ് - താളിക്കുണ്ട് - അശാരിക്കാട് - മുരുക്കുംപാറ റോഡ് 
അഭിവൃദ്ധിപ്പെടുത്തല്‍ ( 8 കോടി), പീച്ചി ടൂറിസം വികസനം (10 കോടി), പുത്തൂര്‍ കായല്‍ ടൂറിസം വികസനം (10 കോടി) എന്നിവയ്ക്കായി തുക അനുവദിച്ചു. 

പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണം (5 കോടി), തോണിപ്പാറ - കുരിശുമൂല റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ ( 5 കോടി), കൂറ്റനാല്‍ - കൊഴുക്കുള്ളി - മുളയം ആശ്രമം ജനപഥ് റോഡ് 
 അഭിവൃദ്ധിപ്പെടുത്തല്‍ ( 8 കോടി), ചുവന്നമണ്ണ് ഫയര്‍ സ്റ്റേഷന്‍ (10 കോടി),  ചേരുംകുഴി ഫാം ടൂറിസം പദ്ധതി (3 കോടി), പൊന്നൂക്കര - ചെമ്പംകണ്ടം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (6 കോടി), ഒല്ലൂര്‍ സെന്റര്‍ വികസനം (25 കോടി),  മുളയം - വാട്ടര്‍ ടാങ്ക് - പള്ളിക്കണ്ടം കൂട്ടാല റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (8 കോടി), പീച്ചി ഐ.ടി.ഐ കെട്ടിട നിര്‍മ്മാണം (10 കോടി), പുത്തൂർ സുവോളജിക്കല്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം ( 3 കോടി),  പീച്ചി ഗവ. എല്‍ പി സ്കൂള്‍ കെട്ടിട നിര്‍മ്മാണം ( 3 കോടി) എന്നിവയ്ക്കായും സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി.


സംസ്ഥാന ബജറ്റിൽ പുതുക്കാട്

പുതുക്കാട് മണ്ഡലത്തിലെ വിവിധങ്ങളായ മേഖലകളുടെ വികസനങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപയുടെ പ്രവൃത്തികൾക്കായി അനുമതി ലഭിച്ചു.  ചെങ്ങാലൂർ - മണ്ണമ്പേട്ട - മാവിൻചുവട് റോഡ് ബി എം ആൻ്റ് ബി സി നവീകരണത്തിനായി 5 കോടി രൂപ, വിദ്യാഭ്യാസ മേഖലയിൽ വല്ലച്ചിറ ഗവ. യു പി എസ് പുതിയ കെട്ടിടത്തിനായി 1 കോടി, കന്നാട്ടുപാടം ഗവ. എച്ച് എസ് എസിലെ എൽ പി വിഭാഗം കെട്ടിടം (1 കോടി), വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ/ കൺവെൻഷൻ സെന്റർ (2 കോടി) തൃക്കൂർ ഗ്രാമ പഞ്ചായത്തിൽ ക്രിമിറ്റോറിയം നിർമ്മാണം (1 കോടി) എന്നീ പ്രവർത്തികൾക്കാണ് ബഡ്‌ജറ്റിൽ തുക നീക്കി വച്ചിട്ടുള്ളത്.സംസ്ഥാന ബജറ്റ്; നാട്ടിക മണ്ഡലത്തിൽ 115 കോടിയുടെ വികസന പ്രവൃത്തികൾ

2024 - 25 സംസ്ഥാന ബജറ്റിൽ നാട്ടിക നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 115 കോടി വകയിരുത്തി. മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം മേഖലയായ നാട്ടിക ബീച്ച് പാർക്ക് നവീകരണത്തിനായി 2 കോടി രൂപ വകയിരുത്തി. 

ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൊതുജനങ്ങൾക്കും പ്രയോജനമാകുന്ന രീതിയിൽ മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ 3 കോടി രൂപയും പാറളം ഗ്രാമപഞ്ചായത്തിലെ കോടന്നൂർ സെന്റർ മുതൽ വെങ്ങിണിശ്ശേരി സെന്റർ വരെയുള്ള റോഡ് ബി എം ആൻ്റ് ബി സി പ്രവൃത്തികൾക്കായി 3 കോടി രൂപയും വകയിരുത്തി. 

വിനോദ സഞ്ചാര മേഖലയായ പുള്ളിൽ ടൂറിസം പദ്ധതിക്കായി ആദ്യഘട്ടം - നടപ്പാത നിർമ്മാണത്തിനും, എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമായി 2 കോടി രൂപയും, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കർഷകർക്കായി നാട്ടിൽ തന്നെ നെല്ല് സംഭരിക്കുന്നതിനായി നെല്ല് സംഭരണകേന്ദ്രം നിർമ്മിക്കുന്നതിനായി 5 കോടി രൂപയും  ബഡ്ജറ്റിൽ മുൻഗണന അടിസ്ഥാനത്തിൽ വകയിരുത്തിയിട്ടുണ്ട്.

താന്ന്യം ഗ്രാമപഞ്ചായത്തിൽ അക്വാട്ടിക് കോംപ്ലക്സ് നിർമ്മാണം, ചേർപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഐ പി ബ്ലോക്ക് ഫ്ലാറ്റ് ടൈപ്പ് ക്വാർട്ടേഴ്‌സ്, ലാബ് എന്നിവയ്ക്ക് കെട്ടിട നിർമ്മാണം, ചേനം - മുള്ളക്കര റോഡിൽ രണ്ട് പാലങ്ങളുടെ നിർമ്മാണം, താന്ന്യം ഹോമിയോ ഡിസ്‌പെൻസറി കെട്ടിട നിർമ്മാണം, കുണ്ടോളിക്കടവ് - പുള്ള് റോഡ് ബി.എം ആൻ്റ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ, തളിക്കുളം - നമ്പിക്കടവ് സ്നേഹതീരം റോഡ് ബി.എം ആൻ്റ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ എന്നിവയ്ക്കും തുക വകയിരുത്തി 

തേവർ റോഡ് ബി.എം ആൻ്റ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ, പെരിങ്ങോട്ടുകര - കിഴുപ്പിള്ളിക്കര - കരാഞ്ചിറ - അഴിമാവ് കടവ് റോഡ്  ബി.എം ആൻ്റ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആലപ്പാട് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഫ്ലാറ്റ് ടൈപ്പ് ക്വാർട്ടേഴ്‌സ് ഐ.പി ബ്ലോക്ക് ലാബ് കെട്ടിടങ്ങളുടെ നിർമ്മാണം, നാട്ടിക കുടുംബാരോഗ്യകേന്ദ്രം പുതിയ ബ്ലോക്ക് നിർമ്മാണം, ചേർപ്പ് ഗ്രാമപഞ്ചായത്ത് മാർക്കറ്റ് കെട്ടിട നിർമ്മാണം, ശാസ്താം കടവ് - കോടന്നൂർ - ചാക്യാർ കടവ് റോഡ്  ബി.എം ആൻ്റ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ, ചേർപ്പ് - തൃപ്രയാർ റോഡ്, കണ്ണോളി ക്ഷേത്രം മുതൽ ചിറക്കൽ പാലം വരെ റോഡ് ഉയർത്തിയുള്ള പുനരുദ്ധാരണ പ്രവൃത്തി, ചേർപ്പ് - തൃപ്രയാർ റോഡ് 4/500 മുതൽ 5/500 വരെയും 6/450 മുതൽ 13/900 വരെയും ബി.സി ഓവർലേ പ്രവൃത്തികൾ  എന്നിവയാണ് നാട്ടിക മണ്ഡലത്തിലെ ബഡ്ജറ്റിൽ നിർദ്ദേശമുണ്ടായിരുന്ന 115 കോടിയുടെ പ്രവൃത്തികൾ.


ബജറ്റിൽ തിളങ്ങി ഇരിങ്ങാലക്കുട

44.7 കോടി രൂപയുടെ വിവിധ പദ്ധതികൾ

2024-25 സംസ്ഥാന ബജറ്റിൽ  ഇരിങ്ങാലക്കുട മണ്ഡലത്തിന് തിളക്കമാർന്ന പദ്ധതികളാണ് ലഭിച്ചിരിക്കുന്നത്. 44.7 കോടി രൂപയുടെ വിവിധ പദ്ധതികളാണ് ഈ വർഷത്തെ ബജറ്റിൽ ഇരിങ്ങാലക്കുടയ്ക്ക് അനുവദിച്ചിരിക്കുന്നത്.

കൃഷി, വ്യവസായം, ആരോഗ്യം, ഭിന്നശേഷി പുനരധിവാസം, അടിസ്ഥാന സൗകര്യ വികസനം, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ മണ്ഡലത്തിന്റെ ചിരകാല സ്വപ്ന പദ്ധതികളാണ് ബജറ്റിൽ തുക അനുവദിച്ചതോടെ യാഥാർത്ഥ്യമാകാനൊരുങ്ങുന്നത്.

കാട്ടൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് വിവിധ സർക്കാർ ആവശ്യങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാകാൻ  ആധുനിക സൗകര്യങ്ങളോടെ മിനിസിവിൽ സ്റ്റേഷൻ നിർമ്മിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നിലവിൽ പഞ്ചായത്ത് ഓഫീസും അതിനോടു ചേർന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ സർക്കാർ സ്ഥാപനങ്ങളും ആവശ്യമെങ്കിൽ ഇതര സർക്കാർ സ്ഥാപനങ്ങളും സിവിൽ സ്റ്റേഷന്റെ ഭാഗമാക്കും.

ഭിന്നശേഷി പുനരധിവാസ മേഖലയിൽ രാജ്യത്തു തന്നെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായ കല്ലേറ്റുംകരയിലെ നിപ്മറിന് 12.5 കോടി രൂപയും പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന് 16.2 കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. പൂമംഗലം, വേളൂക്കര പഞ്ചായത്തുകളെ നഗരസഭയുമായി ബന്ധിപ്പിക്കുന്ന  കളത്തുംപടി പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണത്തിനായി 2 കോടി രൂപയും  വെള്ളാനി പുളിയംപാടത്തിന്റെ സമഗ്ര വികസനത്തിനായി 3 കോടിരൂപയും കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻറെ നവീകരണത്തിനായി 1 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.

ഇവകൂടാതെ ഇരിങ്ങാലക്കുട സാംസ്‌കാരിക സമുച്ചയം, പൊറത്തിശ്ശേരി കണ്ടാരംതറയിൽ മിനി ഇൻഡോർ സ്റ്റേഡിയം, കൊരിമ്പിശേരിയിൽ  അഗ്രോപാർക്ക്, പുല്ലൂർ-ഊരകം- കല്ലംകുന്ന് റോഡ് നവീകരണം, കെ എൽ ഡി സി കനാൽ-ഷൺമുഖം കനാൽ സംയോജനം, ആളൂരിൽ കമ്മ്യൂണിറ്റി ഹാൾ, താണിശ്ശേരി  കെ എൽ ഡി സി കനാലിൽ ബോട്ടിംഗ്, ഓപ്പൺ ജിം, താണിശ്ശേരി കെ എൽ ഡി സി കനാലിൽ ബണ്ട് പുനരുദ്ധാരണം, ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഉയർത്തി കാന നിർമ്മാണം, സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുട, താണിശ്ശേരി ശാന്തിപാലം വീതികൂട്ടി പുനർനിർമ്മാണം, കാറളം ആലൂക്കകടവ്, കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നട മുതൽ പൂച്ചക്കുളം വരെയുള്ള റോഡ് നവീകരണം, കടുപ്പശ്ശേരിയിൽ സാംസ്‌കാരിക സമുച്ചയം, നന്തി ടൂറിസം പദ്ധതി തുടങ്ങിയ പദ്ധതികളും ബജറ്റിൽ ഇടം നേടിയിട്ടുണ്ട്.

Post a Comment

0 Comments