സമരാഗ്നി ഇന്ന് തൃശൂരിൽ;പൊതുസമ്മേളനം വൈകിട്ട്


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃത്വം നൽകുന്ന സമരാഗ്നി-ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് തൃശൂർ ജില്ലയിൽ.
ഉച്ചതിരിഞ്ഞ് നാലിന് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ നിന്ന് ജാഥയെ സ്വീകരണ വേദിയായ തെക്കേഗോപുരനടയിലേക്ക് ആനയിക്കും. തുടർന്ന് ചേരുന്ന മഹാസമ്മേളനം മുൻ കേന്ദ്രമന്ത്രി പി. ചിദംബരം എംപി ഉദ്ഘാടനം ചെയ്യും.
തൃശൂർ,ഒല്ലൂർ,ചേലക്കര,വടക്കാഞ്ചേരി,മണലൂർ,കുന്നംകുളം,ഗുരുവായൂർ, നാട്ടിക എന്നീ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും  സമ്മേളനത്തിന്റെ ഭാഗമാകും.
സ്വീകരണത്തിനു ശേഷം ആറുമണിയോടെ ജനകീയ പ്രക്ഷോഭ യാത്ര പട്ടാളം റോഡ് വഴി,മനോരമ ജംഗ്ഷൻ,ജൂബിലി മിഷൻ ഹോസ്പിറ്റൽ,കുട്ടനെല്ലൂർ ബൈപ്പാസ് വഴി നാഷണൽ ഹൈവേയിലൂടെ ചാലക്കുടിയിലേക്ക് കടക്കും. ചാലക്കുടി ട്രങ്ക് റോഡ് ജംഗ്ഷനിലെ സ്വീകരണ സമ്മേളനത്തിൽ ചാലക്കുടി,പുതുക്കാട് ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂർ, കൈപ്പമംഗലം തുടങ്ങിയിടങ്ങളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും. നാളെ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.

Post a Comment

0 Comments