പുഴയിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി


അതിരപ്പിള്ളി പെരിങ്ങൾക്കുത്ത് റിസർവോയറിൽ മുക്കുംപുഴ ആദിവാസി കോളനിയുടെ സമീപത്തായി പുഴയിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. ഏകദേശം മൂന്നു ദിവസം പഴക്കമുള്ള കൊമ്പനാനക്കുട്ടിയുടെ ജഡമാണ് പുഴയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം ചെയ്യുവാനായി ഡോക്ടറെ ലഭിക്കാത്തതിനാൽ കാരണം വ്യക്തമല്ല. ഞായറാഴ്ച രാവിലെ തൃശ്ശൂർ വെറ്റിനറി ഫോറസ്റ്റ് സർജന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍