പ്രൊജക്ട് കമ്മീഷണര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കെ ആര് ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) ജലനിധി മലപ്പുറം മേഖല ഓഫീസിന് കീഴില് തൃശൂര്, മലപ്പുറം ജില്ലകളില് പ്രൊജക്ട് കമ്മീഷണര് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത-ബിടെക് (സിവില്) എന്ജിനീയറിങ് ബിരുദവും കുടിവെള്ള മേഖലയില് പ്രവര്ത്തന പരിചയവും. തൃശൂര് ജില്ലയിലുള്ളവര്ക്ക് ജനുവരി 30 ന് രാവിലെ 11 നും മലപ്പുറം ജില്ലയിലെ ഉദ്യോഗാര്ഥികള്ക്ക് അന്നേദിവസം ഉച്ചയ്ക്ക് 2.30 നും മലപ്പുറം കുന്നുമ്മല് യു എം കെ ടവറിലുള്ള പ്രൊജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റില് വാക്ക് ഇന് ഇന്റര്വ്യൂ നടത്തും. താല്പര്യമുള്ളവര് ബന്ധപ്പെട്ട സര്ട്ടിഫിക്കറ്റുകളുടെ അസല് സഹിതം പങ്കെടുക്കണം. ഫോണ്: 0483 2738566, 9995931423.

Post a Comment

0 Comments