എച്ചിപ്പാറയിൽ പുലിയിറങ്ങി പശുവിനെ കൊന്നു


പാലപ്പിള്ളി എച്ചിപ്പാറയിൽ വീണ്ടും പുലിയിറങ്ങി.
എച്ചിപ്പാറ പള്ളിക്ക് സമീപം പശുവിനെ പുലി ആക്രമിച്ചു. ഇന്ന് പുലർച്ചെ ആണ് സംഭവം. പശുവിന്റെ മാംസം ഭക്ഷിച്ച ശേഷം ബാക്കിയുള്ള ഭാഗം റോഡിൽ ആണ് കിടന്നത്. നാട്ടുകാരാണ് സംഭവം കണ്ടത്. കഴിഞ്ഞ ദിവസം കാട്ടാന കൂട്ടം ഇറങ്ങിയതിന് പിന്നാലെയാണ് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതും. മാസങ്ങൾക്ക് മുൻപ് പാലപ്പിള്ളി കുണ്ടായിയിൽ തുടർച്ചയായ ദിവസങ്ങളിൽ  വളർത്തുമൃഗങ്ങളെ കൊന്നിരുന്നു.

Post a Comment

0 Comments