മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് കൊടിയേറി


തൃക്കൂർ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി രഞ്ജിത്ത് നീലകണ്ഠൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ സുരേഷ് നെല്ലിശ്ശേരി, മണികണ്ഠൻ തൊട്ടിപ്പറമ്പിൽ, സുനിൽ കുമാർ തെക്കൂട്ട്, സജീവൻ പണിയ്ക്കപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.ഇതോടൊപ്പം 20 ദേശങ്ങളിലും കൊടികൾ ഉയർത്തി.തുടർന്ന് ശ്രീഭദ്ര ഓഡിറ്റോറിയത്തിൻ്റെ സമർപ്പണം നടന്നു. ഉപദേശക സമിതി ചെയർമാൻ ടി.എസ്.അനന്തരാമൻ, രക്ഷാധികാരി സിദ്ധാർത്ഥ് പട്ടാഭിരാമൻ എന്നിവർ ചേർന്ന് ഓഡിറ്റോറിയം സമർപ്പിച്ചു. ജനുവരി 31നാണ് മതിക്കുന്ന് ക്ഷേത്രത്തിലെ വേല മഹോത്സവം.

Post a Comment

0 Comments