Pudukad News
Pudukad News

സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞു


സ്വര്‍ണവില വീണ്ടും താഴേക്ക്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5770 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 46,160 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4775 രൂപയാണ്. ഈ മാസത്തെ ഉയര്‍ന്ന സ്വര്‍ണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. ജനുവരി 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,080 രൂപയായിരുന്നു. 2023 ഡിസംബര്‍ 28നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5890 രൂപയായിരുന്നു അന്ന് വില. പവന് 47120 ഉം.2023 ല്‍ 14 തവണയാണ് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല്‍ ലക്ഷം രൂപയുടെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price