Pudukad News
Pudukad News

ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കമായി


ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി ന​ഗരത്തിൽ ലക്ഷം തൊഴിലാളികൾ പങ്കെടുത്ത റാലി നടന്നു. ശക്തൻ നഗറിൽ നിന്നാരംഭിച്ച റാലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന നടന്ന പൊതു സമ്മേളനം സംഘടനാ ചുമതലയുള്ള  എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഡോ. ജി. സഞ്ജിവ് റെഡ്ഡി ഭദ്രദീപം തെളിയിച്ചു. ശനിയാഴ്ച രാവിലെ 10ന് ശ്രീശങ്കര ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price