പരിഷത്ത് പ്രവർത്തകന് മർദനം;പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പുതുക്കാട് പ്രതിഷേധം


വളഞ്ഞൂപാടത്ത് പരിഷത്ത് പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ പുതുക്കാട് സെൻ്ററിൽ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധം സംഘടിപ്പിച്ചു. 
വളഞ്ഞൂപാടത്തെ  പാറമടയിലേക്ക് മറിഞ്ഞ ലോറി ഉയർത്തുന്ന ചിത്രമെടുക്കുന്നതിനിടെ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ പി.എൻ.ഷിനോഷിനെയാണ് ഒരു സംഘം മർദിച്ചത്. മർദനമേറ്റ സംഭവത്തിനു പിന്നിൽ ക്രഷറിലെ ഗുണ്ടകളാണെന്നും അക്രമികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും ശാസസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. വളഞ്ഞൂപ്പാടത്തെ പൈനാടത്ത് ക്രഷറിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയ  പി.എൻ. ഷിനോഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹർജി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് മർദിച്ചതെന്നും ഷിനോഷ് പറഞ്ഞു. പരിഷത്ത് ജില്ല കമ്മിറ്റി പ്രസിഡൻറ് പ്രൊഫ. സി. വിമല പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് കെ.കെ.സോജ അധ്യക്ഷത വഹിച്ചു.പി.എസ്.ജൂന, വി.ഡി.മനോജ്,വർഗീസ്‌ ആൻ്റണി, അഡ്വ.ടി.വി.രാജു, കെ.ജി.ലിപിൻ, ടി.എം.ശിഖാമണി, പി.കെ.അജയകുമാർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments