Pudukad News
Pudukad News

കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ സമയക്രമം പാലിക്കുന്നില്ലെന്ന് പരാതി


വരന്തരപ്പിള്ളി കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടര്‍മാർ സമയക്രമം പാലിക്കുന്നില്ലെന്നും ചില ജീവനക്കാർ മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി. ഡോക്ടര്‍മാര്‍ ആരോഗ്യകേന്ദ്രത്തില്‍ എത്താന്‍ താമസിക്കുന്നുവെന്നും സംശയങ്ങള്‍ ചോദിക്കുന്ന രോഗികളോട് നേഴ്‌സുമാരും ജീവനക്കാരും മോശമായി പെരുമാറുന്നുവെന്നും പരാതിയിൽ പറയുന്നു.
പനി പടര്‍ന്ന് കൂടുതല്‍ ആളുകള്‍ ചികിത്സയ്‌ക്കെത്തുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം കുറ്റമറ്റതാക്കണമെന്ന് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price