മറ്റത്തൂരിൽ അനധികൃത കരിങ്കൽ ഖനനം;ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തി


മറ്റത്തൂർ കുഞ്ഞാലിപ്പാറയിൽ അനതികൃധമായി കരിങ്കൽ ഖനനം നടത്തിയെന്ന പരാതിയിൽ സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തി. മറ്റത്തൂർ പഞ്ചായത്തിലെ കുഞ്ഞാലിപ്പാറയിൽ പ്രവർത്തിച്ചിരുന്ന എടത്താടാൻ ഗ്രാനൈറ്റ്സ് എന്ന സ്വകാര്യ സ്ഥാപനത്തിനെതിരെയാണ് പഞ്ചായത്ത്‌ സെക്രട്ടറി ഉൾപ്പെടെ പരാതി നൽകിയിരുന്നത്. പഞ്ചായത്ത്‌ പുറമ്പോക്കിൽ നിന്നും ഖനനം 
ചെയ്തത് പരിഹരിച്ച്, സ്ഥലം പൂർവ സ്ഥിതിയിലാക്കാൻ നടപടി ഉണ്ടാവണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
പരാതി പ്രകാരം കളക്ടർ നിർദ്ദേശിച്ചതനുസരിച്ച് അന്വേഷിക്കുന്നതിനായി ജില്ലാ സർവേ സൂപ്രണ്ട് കെ.ജി. ജാൻസി, ജിയോളജിസ്റ്റ് എ.കെ. മനോജ്‌, താലൂക്ക് സർവേയർമാർ, പഞ്ചായത്ത്‌ സെക്രട്ടറി എം. ശാലിനി എന്നിവരാണ് സ്ഥലത്തെത്തിയത്.

Post a Comment

0 Comments