മോഷണം തടയാൻ ക്യാമറ വെച്ചു; മോഷ്ടാക്കൾ ആദ്യം ക്യാമറ കവർന്നു: സംഭവം ചേര്‍പ്പില്‍

 മോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യം


ചേർപ്പ് : സി.സി.ടി.വി.യടക്കം കവരുന്ന മോഷ്ടാക്കൾ ചേർപ്പിൽ വീണ്ടും. പെരുമ്പിള്ളിശ്ശേരി ചങ്ങരയിൽ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ സി.സി.ടി.വി. ക്യാമറയും ഭണ്ഡാരവും കഴിഞ്ഞദിവസം മോഷ്ടാക്കൾ കവർന്നു. അഞ്ച് ക്യാമറകളിൽ ഒരെണ്ണമാണ് മോഷണം പോയത്. എന്നാൽ മറ്റ് ക്യാമറകളിൽ മോഷണദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിലെ ദൃശ്യങ്ങൾ പ്രകാരം പുലർച്ചെ രണ്ടരയ്ക്കാണ് മോഷണം നടന്നിട്ടുള്ളത്.

തൊട്ടടുത്ത സ്വകാര്യ പറമ്പിൽനിന്ന് ചുറ്റമ്പലത്തിന്റെ മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ അമ്പലത്തിൽ പ്രവേശിച്ചിട്ടുള്ളത്. രണ്ടുപേരാണ് ദൃശ്യത്തിലുള്ളത്. ഭണ്ഡാരം കാണാവുന്ന വിധത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറ അഴിച്ചെടുത്തശേഷമാണ് ഭണ്ഡാരം കുത്തിത്തുറന്നത്. മോഷ്ടാക്കൾ മുഖം തുണികൊണ്ട് മറച്ച രീതിയിലാണ്. ക്ഷേത്രഭാരവാഹികൾ ചേർപ്പ് പോലീസിൽ പരാതി നൽകി. ഈയിടെ ചേർപ്പ് സി.എൻ.എൻ. സ്കൂളിൽനിന്ന് 1.53 ലക്ഷം രൂപയും സി.സി.ടി.വി.യുടെ ഡി.വി.ആറും കവർന്നിരുന്നു. നാളുകൾക്കുമുൻപ് പൂച്ചിന്നിപ്പാടത്ത് പൂജാസാധനങ്ങൾ വിൽക്കുന്ന കടയിൽനിന്ന് അരലക്ഷം രൂപയുടെ സാധനങ്ങളും പച്ചക്കറിക്കട, മീൻകട എന്നിവിടങ്ങളിൽനിന്ന് പണവും കവർന്നിരുന്നു. പൂച്ചിന്നിപ്പാടത്ത് കവർച്ച നടന്ന രാത്രി സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടത് മൂന്ന് യുവാക്കളെയാണ്.


pudukad news puthukkad news

Post a Comment

0 Comments