Pudukad News
Pudukad News

പറപ്പൂക്കരയിൽ വിദ്യാർഥികൾക്ക് സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചു


പറപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള സൗജന്യ നീന്തൽ പരിശീലനം പോങ്കോത്ര മാനാകുളത്തിൽ പുതുക്കാട് സ്റ്റേഷൻ ഹൗസ് ഓഫിസർ യു.എച്ച്. സുനിൽദാസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സി. പ്രദീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. എം.പുഷ്പാകരൻ, നീന്തൽ പരിശീലകൻ ഹരിലാൽ മൂത്തേടത്ത് എന്നിവർ സംസാരിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price