ക്ഷേത്ര കുളത്തിൽ പതിനേഴുകാരൻ മുങ്ങിമരിച്ചു


തൃശൂർ അയ്യന്തോളിൽ പതിനേഴുകാരൻ കുളത്തിൽ വീണ് മുങ്ങി മരിച്ചു. കാനാട്ടുക്കര ശാന്തിനഗർ താമസിക്കുന്ന വല്ലച്ചിറ വീട്ടിൽ സുരേന്ദ്രൻ മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിക്ക് അയ്യന്തോൾ തൃക്കുമാരക്കുടം ക്ഷേത്ര കുളത്തിലാണ് അപകടം സംഭവിച്ചത്. പടിക്കെട്ടിൽ നിന്നും  സിദ്ധാർത്ഥ് തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സിദ്ധാർത്ഥ് വെള്ളത്തിൽ വീണതുകണ്ട് സുഹൃത്തുക്കൾ കുളത്തിലേക്ക് ചാടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ചളിയും പുല്ലും നിറഞ്ഞ കുളമായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമായിരുന്നു. തുടർന്ന് തൃശൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി രാവിലെ എട്ടരയോടെയാണ് മൃതദേഹം പുറത്തെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price