Pudukad News
Pudukad News

പുതുക്കാടിൻ്റെ വികസന രേഖ പ്രകാശനം ചെയ്തു


നവ കേരള സദസ്സിൽ  മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നതിനായി പുതുക്കാട് മണ്ഡലം സംഘാടകസമിതി തയ്യാറാക്കിയ വികസനരേഖ കെ.കെ. രാമചന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്തു. കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടും ഭാവി പ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങളും അടങ്ങിയ വികസന രേഖയാണ് പ്രകാശനം ചെയ്തത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, നവകേരള സദസ്സ്
പുതുക്കാട് മണ്ഡലം കോഡിനേറ്റർ ഡെപ്യൂട്ടി കലക്ടർ ഡോ.എം.സി. റെജിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price