കൊടകര ബ്ലോക്ക് പഞ്ചായത്ത് തല ഭിന്നശേഷി കലാകായിക മേള പുതുക്കാട് സീജി ഹാളിൽ നടന്നു.കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.കൊടകര ശിശു വികസന ഓഫീസർ ആശ മാത്യു, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല മനോഹരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.അൽജോ പുളിക്കൻ, ടെസ്സി ഫ്രാൻസിസ്, സജിത രാജീവൻ, വി.കെ.മുകുന്ദൻ, മിനി ഡെന്നി പനോക്കാരൻ, ടെസ്സി വിത്സൻ, സതി സുധീർ, ബിഡിഒ കെ.കെ.നിഖിൽ, ഷീബ എൽ നാലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.കലാ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും എംഎൽഎ നിർവ്വഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് തല ഭിന്നശേഷി കലാകായിക മേള സംഘടിപ്പിച്ചു
bypudukad news
-
0