മുക്ക് പണ്ടം വെച്ച് പണം തട്ടിയ കൊലക്കേസ് പ്രതി പിടിയിൽ


ചാലക്കുടിയിൽ മുക്ക് പണ്ടം വെച്ച് പണം തട്ടിയ കൊലക്കേസ് പ്രതി പിടിയിൽ.  പരിയാരം കുറ്റിക്കാട്  സ്വദേശി ബെന്നി കോക്കാടനെ (55) ആണ് ചാലക്കുടി പോലീസ് പിടികൂടിയത്. മോതിരക്കണ്ണിയിലെ സ്വകാര്യ  സ്ഥാപനത്തിൽ 24 ഗ്രാം മുക്ക് പണ്ടം വെച്ച് 80,000 രൂപയാണ് തട്ടിയത്.  ചാലക്കുടി  എസ് ഐ അഫ്സലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ചാലക്കുടി , വെള്ളിക്കുളങ്ങര പ്രദേശങ്ങളിലായി  കൊലപാതക കേസ് ഉൾപ്പെടെ 11ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. ഈ അടുത്താണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ജാമ്യത്തിൽ ഇറങ്ങി മുക്കു പണ്ടം പണയം വച്ച  കേസിൽ പിടിക്കപ്പെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ ജോൺസൺ, ബൈജു,റെജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments