Pudukad News
Pudukad News

മഠത്തിൽ വരവ് പഞ്ചവാദ്യം ഇടക്ക പ്രമാണി തിച്ചൂർ മോഹനൻ അന്തരിച്ചു


തൃശൂർ പൂരം മഠത്തിൽ വരവ് പഞ്ചവാദ്യം ഇടക്ക പ്രമാണി തിച്ചൂർ മോഹനൻ (66) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തികഞ്ഞ താളബോധവും കൊട്ടിൽ ശുദ്ധിയും വ്യക്തതയുമുള്ള ഇടയ്‌ക്ക കലാകാരനാണ്‌ തിച്ചൂർ മോഹനൻ. വരവൂർ കുട്ടൻ നായർ, പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ എന്നിവരുടെ കീഴിൽ തായമ്പകയും പുതുക്കോട്‌ കൊച്ചമാരാരിൽനിന്ന്‌ തിമിലയും അഭ്യസിച്ചു. നിരവധി കലാകാരന്മാരോടൊപ്പം ചേർന്ന്‌ ക്ഷേത്രച്ചടങ്ങുകളും അഭ്യസിച്ചു. സംഗീത നാടക അക്കാദമി അവാർഡും നിരവധി സുവർണമുദ്രകളും പുരസ്‌കാരങ്ങളും മോഹനന്‌ ലഭിച്ചിട്ടുണ്ട്‌. 2021ൽ പൂരം ചടങ്ങ് മാത്രമായി ആഘോഷിച്ചു സമയത്ത് രാത്രിയിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് എഴുന്നെള്ളിപ്പിനിടെ ആൽമരത്തിന്റെ കൊമ്പ് പൊട്ടി വീണുണ്ടായ അപകടത്തിൽ തിച്ചൂർ മോഹനനും പരിക്കേറ്റിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price