ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി: സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവായി.




 പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ സ്ഥിതിചെയ്യുന്ന ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവായി.

126 കോടിയുടെ നികുതി വെട്ടിപ്പ്; തൃശൂരിലെ ഹൈ റിച്ച് ഷോപ്പി ഡയറക്ടര്‍ റിമാന്‍ഡില്‍

തൃശൂര്‍ ആറാട്ടുപുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പ്രതാപന്‍ ഡിസംബര്‍ ഒന്നിന് ആണ് അറസ്റ്റിലായത്. കാസര്‍ഗോഡ് ജിഎസ്ടി ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയില്‍ ആണ് 126 കോടിയുടെ വമ്പന്‍ ജി.എസ്.ടി വെട്ടിപ്പ് പുറത്തു വന്നത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 24ന് ജിഎസ്ടി ഇന്റലിജന്‍സ് -l യൂണിറ്റ് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ ഓഫീസിലടക്കം റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് മറച്ചു വെച്ചതിലൂടെ 126.54 കോടി രൂപ നികുതി വെട്ടിപ്പ് നടത്തി എന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കിയിരുന്നു.


റെയ്ഡിന് പിറകെ നവംബര്‍ 24 ന് ഒരുകോടി അമ്പത് ലക്ഷവും നവംബര്‍ 27 ന് 50 കോടിയും നല്‍കി കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും പിടി വീഴുകയായിരുന്നു. മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് മോഡലിലുള്ള ഒരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഹൈറിച്ച് ഷോപ്പി. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിചാണ് കമ്പനിയുടെ ഇടപാടുകള്‍. അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെയും പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളും ജി.എസ്.ടി വിഭാഗം ആരംഭിച്ചിട്ടുണ്ട്.


pudukad news puthukkad news

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price