ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ


ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി. അശ്വിന്‍, സാംസണ്‍, സനല്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 11 ആയി.
ജാമ്യമില്ലാ വകുപ്പുകളാണ്  പിടിയിലായ 11 പേര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. പൊതുമുതല്‍ നശിപ്പിക്കല്‍ , കൃത്യ നിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയവയാണ് വകുപ്പുകള്‍. കേസിലെ മുഖ്യ പ്രതി നിഥിന്‍ പുല്ലനെ 23 ന് ഒല്ലൂരില്‍ നിന്നും പിടികൂടിയിരുന്നു. നിധിന്‍ പുല്ലന്‍ ഉള്‍പ്പടെ നേരത്തെ പിടിയിലായ 8 പേരും റിമാന്‍റിലാണ്.കഴിഞ്ഞ 22നായിരുന്നു കേസിനാസ്പദമായ സംഭവം.ചാലക്കുടി ഐ.ടി.ഐ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന എസ്.എഫ്.ഐ യുടെ  വിജയാഹ്ളാദത്തിന് ശേഷം ഹെല്‍മെറ്റില്ലാതെ  യാത്ര ചെയ്തതിന് പോലീസ്  പിഴയടപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ  തര്‍ക്കത്തിനൊടുവിലാണ് നിധിന്‍ പുല്ലന്‍റെ നേതൃത്ത്വത്തിലുള്ള  എസ്.എഫ്.ഐ – ഡി.വെെ.എഫ്.ഐ പ്രവര്‍ത്തകര്‍ ജീപ്പ് തകര്‍ത്ത്.

Post a Comment

0 Comments