Pudukad News
Pudukad News

കോൺഗ്രസ് പ്രവർത്തകർ പുതുക്കാട്, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി


കോൺഗ്രസ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെപിസിസി അംഗം എം.കെ. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രാജു തളിയപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് സുധൻ കാരയിൽ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. ബാബുരാജ്, ന്യൂനപക്ഷ സെൽ ചെയർമാൻ കെ.ജെ. ജോജു,ഡിസിസി സെക്രട്ടറി സെബി കൊടിയൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഷാജു കാളിയങ്കര, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ്  രജനി സുധാകരൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി  ആൻസി ജോബി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജസ്റ്റിൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോജു തുടങ്ങിയവർ സംസാരിച്ചു. പുതുക്കാട് കോൺഗ്രസ് ഭവനിൽ നിന്നാരംഭിച്ച മാർച്ച് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു.
കോൺഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ.ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം
പ്രസിഡൻ്റ് ഇ.എം.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് അലക്സ് ചുക്കിരി, നേതാക്കളായ
കെ.എൽ. ജോസ്, ഡേവിസ് അക്കര, ആന്റണി കൂറ്റുകാരൻ, പ്രിൻസൺ തയ്യാലക്കൽ, ഷെന്നി പനോക്കാരൻ, ജിമ്മി മഞ്ഞളി, ഔസേഫ് ചെരടായി, ഇ.എ.ഓമന, പി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price