Pudukad News
Pudukad News

ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസിൻ്റെ ജനസേവ പുരസ്കാരം ജിൻഷാദ് കല്ലൂർ ഏറ്റുവാങ്ങി


ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് ഏർപ്പെടുത്തിയ ഈ വർഷത്തെ ജനസേവ പുരസ്കാരത്തിന് ജീവകാരുണ്യ പ്രവർത്തകനായ ജിൻഷാദ് കല്ലൂർ അർഹനായി.തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ ജസ്റ്റിസ് ബൈജുനാഥ്,ജസ്റ്റിസ്  കെ. പി. ബാലചന്ദ്രൻ എന്നിവർ ചേർന്ന് ജിൻഷാദ് കല്ലൂരിന് പുരസ്കാരം സമർപ്പിച്ചു.എച്ച്ആർഎഫ് ദേശീയ ചെയർമാൻ ഡോ.പി.സി.അച്ചൻകുഞ്ഞ് അധ്യക്ഷത വഹിച്ചു.ജഡ്ജ് അഡ്വ.ധർമരാജ്, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ഷാനിബ ബീഗം,
തിരുവനന്തപുരം ഇന്റസ്ട്രിയൽ  ട്രിബൂണൽ ജഡ്ജ്  സ്മിത ജാക്സൻ,
അഡ്വ സി.ആർ. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഎഫ് രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്ത ഒരാൾക്കാണ് ജനസേവ പുരസ്കാരം നൽകുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price