മുൻമന്ത്രി കെ.പി.വിശ്വനാഥൻ്റെ നിര്യാണത്തിൽ പുതുക്കാട് സർവ്വകക്ഷി അനുശോചന യോഗം ചേർന്നു


മുൻമന്ത്രി കെ.പി.വിശ്വനാഥൻ്റെ നിര്യാണത്തിൽ പുതുക്കാട് സർവ്വകക്ഷി അനുശോചന യോഗം ചേർന്നു.
കോൺഗ്രസ്‌ പുതുക്കാട്ട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കെ.കെ.രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ടി.എൻ.പ്രതാപൻ എംപി, സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ.ശിവരാമൻ, യുഡിഎഫ് ചെയർമാൻ എം.പി.വിൻസൻ്റ്, കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, ഡിസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ടാജറ്റ്, പുതുക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.ബാബുരാജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ സുധൻ കാരയിൽ, അലക്സ് ചുക്കിരി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.വി.രാജേഷ്, എം.പി.പോളി, കെ.സി.കാർത്തികേയൻ, പി.കെ.വേലായുധൻ, ഡിസിസി സെക്രട്ടറിമാരായ കെ.ഗോപാലകൃഷ്ണൻ, സെബി കൊടിയൻ, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിൻസൺ തയ്യാലക്കൽ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എൽ.ജോസ്, കൺവീനർ സോമൻ മുത്രത്തിക്കര തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments