കെപിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കർമ്മമണ്ഡലം


അന്തരിച്ച മുൻ മന്ത്രി കെ.പി. വിശ്വനാഥൻ്റെ ഭൗതികദേഹം പുതുക്കാട് കോൺഗ്രസ് ഭവനിൽ പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിനുപേർ ആദരാഞ്ജലികളർപ്പിച്ചു. വൈകീട്ട് നാലരയോടെ തൃശ്ശൂരിൽനിന്ന് മൃതദേഹവുമായി വന്ന ആംബുലൻസിന് പാലിയേക്കരയിൽ നിന്ന് പ്രവർത്തകർ ബൈക്ക് റാലിയുമായി അകമ്പടി വന്നു. തുടർന്ന് അഞ്ചിന് പുതുക്കാട് കോൺഗ്രസ് ഭവനിൽ പൊതുദർശനമുണ്ടായി. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ., ടി.ജെ. സനീഷ്കുമാർ എം.എൽ.എ., ജില്ലാപഞ്ചായത്തംഗങ്ങളായ വി.എസ്. പ്രിൻസ്, സരിത രാജേഷ്, സി.പി.എം. ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, ടി.എ. രാമകൃഷ്ണൻ, കെ. ശ്രീകുമാർ, സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, കെ. ഗോപാലകൃഷ്ണൻ, സെബി കൊടിയൻ, ടി.എം. ചന്ദ്രൻ, കല്ലൂർ ബാബു, സുധൻ കാരയിൽ, ഷാജു കാളിയേങ്കര തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price