ഇഞ്ചക്കുണ്ടിൽ ചക്ക പറിക്കുന്നതിനിടെ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു


മുപ്ലിയം ഇഞ്ചക്കുണ്ടിൽ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സൗത്ത് ധരംപൂർ അബ്ദുൾ മാടിൻ്റെ മകൻ 30 വയസുള്ള മുസ്താഫിജുർ റഹിമാൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.
ഇഞ്ചക്കുണ്ട് ഐസിസിഎസ് എൻജിനീയറിങ് കോളേജിൽ നിർമാണ ജോലികൾക്കെത്തിയ കരാർ തൊഴിലാളിയായിരുന്നു ഇയാൾ. കോളേജിൽ തന്നെ താമസിച്ചിരുന്ന മുസ്താഫിജുർ റഹിമാൻ  ഇരുമ്പുതോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments