സ്നേഹാദരങ്ങളോടെ ജനനായകരെ വരവേറ്റ് പുതുക്കാട്. പ്രതീക്ഷകൾക്ക് അപ്പുറമുള്ള ജനബാഹുല്യം കൊണ്ട് തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂളിൻ്റെ പൂമുഖം നിറഞ്ഞു കവിഞ്ഞു.നവ കേരള സൃഷ്ടിക്ക് പൊൻ തൂവലായി പുതുക്കാട് മണ്ഡലത്തിൻ്റെ സ്നേഹാദരവ്. പ്രതീക്ഷകൾക്ക് അപ്പുറമുള്ള ജനബാഹുല്യം കൊണ്ട് തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂളിൻ്റെ പൂമുഖം നിറഞ്ഞു കവിഞ്ഞു.
നവ കേരള സദസ്സിൻ്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികൾ ഉച്ച മുതൽ നവ കേരള സദസ്സ് വേദിയിൽ ആരംഭിച്ചു. വിവിധ പഞ്ചായത്തുകളുടെ കലാപരിപാടികളായ വട്ട മുടി, പുല്ലാങ്കുഴൽ, ഓണക്കളിപ്പാട്ട്, കൈ കൊട്ടികളി, യോഗ ഡാൻസ്, ഗാനാലാപനം, നൃത്തം,വാദ്യകലാമേളം തുടങ്ങിവയും വേദിയിൽ അരങ്ങേറി.
തുടർന്ന് മന്ത്രിമാരായ ജെ ചിഞ്ചു റാണി, കെ കൃഷ്ണൻകുട്ടി, പി രാജീവ് എന്നിവർ സംസാരിച്ചു. പുതുക്കാട് മണ്ഡലത്തിൻ്റെ വികസന രൂപരേഖ കെ കെ രാമചന്ദ്രൻ എംഎൽഎ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃശൂർ ദേവമാതാ സി എം ഐ സ്കൂളിലെ വിദ്യാർഥിയായ
എൽബിൾ ആൻ്റണി പിയാനോയിൽ വായിച്ച ദേശീയ ഗാനത്തോടെയാണ് പരിപാടി സമാപിച്ചത്.

Post a Comment

0 Comments