നവകേരള സദസ്;പുതുക്കാട് മണ്ഡലതല വികസന സെമിനാർ സംഘടിപ്പിച്ചു


നവ കേരള സദസിൻ്റെ ഭാഗമായി അളഗപ്പനഗറിൽ പുതുക്കാട് മണ്ഡലതല വികസന സെമിനാർ സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പ്രസിഡൻ്റ് എം.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വി.എസ്. പ്രിൻസ്, നവ കേരള സദസ് പുതുക്കാട് മണ്ഡലം കൺവീനർ ഡോ.എം.സി. റെജിൽ,പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഇ.കെ.അനൂപ്, ടി.എസ്.ബൈജു, അജിത സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
കഴിഞ്ഞ ഏഴുവർഷത്തെ മണ്ഡല വികസനത്തിൻ്റെ സംശുദ്ധ രൂപവും തുടർവികസനങ്ങൾ സംബന്ധിച്ച കരട് രൂപരേഖയും സെമിനാറിൽ കെ.കെ. രാമചന്ദ്രൻ എംഎൽഎ അവതരിപ്പിച്ചു. തുടർന്ന് ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ അവലോകനയോഗവും നടന്നു.

Post a Comment

0 Comments