പുതുക്കാട് ഗ്രാമപഞ്ചായത്ത്: യുഡിഎഫ് ഭരണസമിതിക്കെതിരെ കോൺഗ്രസ് അംഗത്തിൻ്റെ പ്രതിഷേധം. യോഗം എൽ.ഡി.എഫ്. അംഗങ്ങൾ ബഹിഷ്കരിച്ചു.





പകൽവീടിന് പഞ്ചായത്ത് എന്‍.ഒ.സി. നൽകുന്നില്ലെന്നാരോപിച്ച്  ഗ്രാമപഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗം എൽ.ഡി.എഫ്. അംഗങ്ങൾ ബഹിഷ്കരിച്ചു.  പ്ലെകാർഡുമായി യോഗത്തിൽ പങ്കെടുത്ത് യു.ഡി.എഫ്. അംഗവും പ്രതിഷേധിച്ചു. 
ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയ്ക്ക് പകല്‍ വീട് പണിയുന്നതിന് പുതുക്കാട് പഞ്ചായത്ത് എന്‍.ഒ.സി. അനുവദിക്കാത്തതിലും സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്വകാര്യ സോളര്‍ ഏജന്‍സിയുമായി കരാര്‍ നടത്തി രജിസ്‌ട്രേഷന്  ഒത്താശ ചെയ്‌തെന്നും ആരോപിച്ചായിരുന്നു എല്‍.ഡി.എഫ്. അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. സി.പി.എം. അംഗം സി.പി. സജീവന്റെ നേതൃത്വത്തിലായിരുന്നു  ബഹിഷ്കരണം. കോൺഗ്രസ് അംഗം ടീന തോബിയാണ് പ്ലെകാര്‍ഡുമായി യോഗത്തിനെത്തിയത്. 
തുടർന്ന് എല്‍.ഡി.എഫ്. അംഗങ്ങള്‍ ഓഫീസിനു മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ചു. എല്‍.ഡി.എഫ്. അംഗങ്ങളായ സി.പി. സജീവന്‍, കെ.വി. സുമ, ഫിലോമിന ഫ്രാന്‍സിസ്, അനൂപ് മാത്യു എന്നിവരാണ് പ്രതിഷേധിച്ചത്. 
പുതുക്കാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തണല്‍ പുഞ്ചിരി ക്ലബ് അംഗങ്ങള്‍ പകല്‍വീട് പണിയാൻ തുക സമാഹരിച്ച് വാങ്ങിയ അഞ്ച് സെൻ്റ് സ്ഥലത്ത് കെട്ടിടം പണിയുന്നതിന് ജില്ലാ പഞ്ചായത്തിന് എന്‍.ഒ.സി. നല്‍കാത്തതിലാണ് കോൺഗ്രസ് അംഗം ടീന തോബി പ്രതിഷേധിച്ചത്. ടെന്‍ഡര്‍ കഴിഞ്ഞ പദ്ധതി ഇതോടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിയായെന്നും ടീന ആരോപിച്ചു.


pudukad news puthukkad news

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price