കാരികുളം-പരുന്തുപാറ റോഡിന്റെ ഇരുവശവും കാഴ്ചമറക്കുന്ന രീതിയിൽ വളർന്ന കാട് നാട്ടുകാരുടെയും വനപാലകരുടെയും നേതൃത്വത്തിൽ വൃത്തിയാക്കി.സ്കൂൾ വിദ്യാർഥികളും, തൊഴിലാളികളും സ്ഥിരമായി യാത്ര ചെയ്യുന്ന റോഡിന്റെ ഇരുവശത്തും
ആനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും സാന്നിധ്യം തിരിച്ചറിയാനാവാത്ത വിധത്തിൽ കാട് വളർന്നിരുന്നു.
പൊതുപ്രവർത്തകനായ സിദ്ധിഖ് ആലുങ്ങൽ, ശിഹാബ് പെരുവാൻകുഴിയിൽ,നാസർ പള്ളിക്കാലകത്ത്, മുസ്തഫ പുലിക്കണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments