പറപ്പൂക്കര പഞ്ചായത്തിലെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 14പേരിൽ 8പേരെ പറപ്പൂക്കര സെന്റ് ജോൺസ് പബ്ലിക് സ്കൂൾ ഏറ്റെടുത്തു. ഇവർക്കാവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഇനി മുടക്കം കൂടാതെ എല്ലാ മാസവും വിതരണം ചെയ്യും. ടുഗെതർ ഫോർ തൃശൂർ എന്ന തൃശ്ശൂർ ജില്ലാ കളക്ടറുടെ പരിപാടിയുടെ ഭാഗമായാണ് ഇത്തരം ഒരു മാതൃക പ്രവർത്തനം സ്കൂൾ ഏറ്റെടുത്തത്.
സ്കൂളിൽ നടന്ന ചടങ്ങ് പുതുക്കാട് MLA കെ. കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും പറപ്പൂക്കര ഫൊറോന പള്ളി വികാരിയുമായ ഫാ. ജോയ് പെരെപ്പാടൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് സംസാരിച്ചു.
0 Comments