Pudukad News
Pudukad News

ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു


ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പുത്തൂർ സ്വദേശി കുക്കിനി വീട്ടിൽ അരുൺ (30) ആണ് അറസ്റ്റിലായത്. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജയുടെ ഉത്തരവിൽ ഒല്ലൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് അക്രമം, തട്ടിക്കൊണ്ടുപോകൽ,വധശ്രമം, കാപ്പ നിയമപ്രകാരം നാടുകടത്തിയ വ്യക്തിക്ക് സ്വന്തം വീട്ടിൽ അഭയം നൽകുക, ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതി. ഒല്ലൂർ, ചേർപ്പ്, നെടുപുഴ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഒല്ലൂർ എസ്എച്ച്ഒ ബെന്നി ജേക്കബിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price