രാജ്യത്ത് മതേതരത്വം തകർക്കാൻ നേതൃത്വം കൊടുക്കുന്നവർക്ക് ലോകസഭ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്ന് ടി.എൻ.പ്രതാപൻ എംപി.
കോൺഗ്രസ് അളഗപ്പനഗർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പല്ലൂരിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് അലക്സ് ചുക്കിരി അധ്യക്ഷത വഹിച്ചു. ടി.ജെ.സനീഷ് കുമാർ എംഎൽഎ, എം.പി.വിൻസൻ്റ്, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, കെ.ഗോപാലകൃഷ്ണൻ, പ്രിൻസൺ തയ്യാലക്കൽ, കെ.എൽ.ജോസ്, സി.വി.ഷംസുദീൻ എന്നിവർ സംസാരിച്ചു. ഡോ. സോയ ജോസഫ്, അരുൺ എന്നിവർ ക്ലാസ് നയിച്ചു.
0 Comments