സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഇനി പത്തുരൂപയ്‌ക്ക് കുപ്പിവെള്ളംകേരളത്തില്‍ റേഷന്‍ കടകള്‍ വഴി 10 രൂപയ്‌ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ അനുമതി. കെഐഐഡിസിയുടെ അപേക്ഷ പരിഗണിച്ച്‌ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് വിതരണാനുമതിക്ക് നിര്‍ദേശിച്ചത്.

പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഐഐഡിസി) കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ് റേഷന്‍കടകള്‍വഴി 10 രൂപയ്‌ക്ക് വില്‍പ്പന നടത്തുക.

വിതരണത്തിനായി കെഐഐഡിസിയുമായി ഉടന്‍ ധാരണാപത്രം ഒപ്പുവയ്‌ക്കും. എട്ടു രൂപ നിരക്കില്‍ കെഐഐഡിസി കുപ്പിവെള്ളം റേഷന്‍ കടകളില്‍ എത്തിച്ചുനല്‍കണം.

Post a Comment

0 Comments