ദോഷങ്ങള്‍ മാറാന്‍ ആഭരണം പൂജിക്കാനെന്നു പറഞ്ഞ് വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്തുമാ​ള: വീ​ട്ടി​ലെ ‘ദോ​ഷ​ങ്ങ​ൾ’ മാ​റ്റാ​മെ​ന്ന് പ​റ​​ഞ്ഞെ​ത്തി​യ അ​ജ്ഞാ​ത​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു. മാ​ള പു​ത്ത​ൻ​ചി​റ​യി​ലാ​ണ് ത​ട്ടി​പ്പ്. വീ​ടി​ന് ദോ​ഷ​ങ്ങ​ൾ ഉ​ണ്ടെ​ന്നും വീ​ട്ടി​ലെ സ്വ​ർ​ണം ക്ഷേ​ത്ര​ത്തി​ൽ കൊ​ണ്ടു​പോ​യി പൂ​ജി​ക്ക​ണ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച് വീ​ട്ട​മ്മ​യെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പു​ത്ത​ൻ​ചി​റ മ​ങ്കി​ടി ജ​ങ്ഷ​ന് സ​മീ​പം ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന ചേ​റോ​ട്ടാ​യി വീ​ട്ടി​ൽ ഓ​മ​ന​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. പൂ​ജി​ച്ച് തി​രി​ച്ച് എ​ത്തി​ക്കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണം ഊ​രി വാ​ങ്ങു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഇ​രു​ട്ടി​യി​ട്ടും ഇ​യാ​ൾ സ്വ​ർ​ണ​വു​മാ​യി മ​ട​ങ്ങി വ​രാ​താ​യ​പ്പോ​ൾ മ​ക​ളെ വി​ളി​ച്ച് വീ​ട്ട​മ്മ വി​വ​രം പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്ത​റി​ഞ്ഞ​ത്. ഉ​ട​നെ മാ​ള പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഏ​ഴ് പ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ട്ട​മ്മ പ​റ​യു​ന്ന രീ​തി​യി​ൽ വ​സ്ത്രം ധ​രി​ച്ച വ്യ​ക്തി​യെ മ​ങ്കി​ടി പ​രി​സ​ര​ത്ത് ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പൊ​ലീ​സ് സി.​സി ടി.​വി കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Post a Comment

0 Comments