വന്യജീവി ആക്രമണം; പാലപ്പിള്ളിയിൽ നട്ടുച്ചക്ക് പന്തം കൊളുത്തി കോൺഗ്രസ് പ്രതിഷേധം


വന്യജീവി ആക്രമണത്തിൽ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പാലപ്പിള്ളിയിൽ കോൺഗ്രസ് നട്ടുച്ചക്ക് പന്തം കൊളുത്തി പ്രതിഷേധിച്ചു. അളഗപ്പനഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത് . വന്യ ജീവി - മനുഷ്യ സംഘർഷത്തിൽ പരിഹാരമായി കേരള ഹൈകോടതി വിധി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി.സി. സി വൈസ് പ്രസിഡന്റുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അലക്സ് ചുക്കിരി അധ്യക്ഷത വഹിച്ചു.  നേതാക്കളായ 
കെ.എൽ. ജോസ് , ഇ.എ. ഓമന, ഔസേഫ് ചെരടായി, പി. ഗോപാലകൃഷ്ണൻ,സന്തോഷ് ഐത്താടൻ, ജോജോ പിണ്ടിയാൻ, ജോൺ തുലാപ്പറമ്പിൽ, ദിനിൽ പാലത്തുപറമ്പിൽ, തങ്കച്ചൻ എടത്തനാൽ തുടങ്ങിയവർ സംസാരിച്ചു.വന്യജീവി - മനുഷ്യ സംഘർഷം നിലനിൽക്കുന്ന ജനവാസ മേഖലകളായ കുണ്ടായി, പാലപ്പിള്ളി തോട്ടം മേഖലയിൽ കാട്ടാനകൂട്ടം ഇറങ്ങി വ്യാപക നാശനഷ്ടം വരുത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചു.

Post a Comment

0 Comments