ദീപാവലി ആഘോഷമാക്കാൻ വിവിധ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ഓഫറുകൾ അറിയാം
വംബര്‍ 12നാണ് രാജ്യം ദീപാവലി ആഘോഷിക്കുന്നത്. തിന്മയ്‌ക്കെതിരെ നന്മ നേടിയ വിജയമായാണ് ദീപാവലി. ദീപാവലി ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാദേശിക ഭേദമുണ്ട്.

എങ്കിലും പുതുവസ്ത്രങ്ങള്‍ ധരിച്ച്‌ ദീപം തെളിയിക്കുന്നതും സമ്മാനങ്ങള്‍ കൈമാറുന്നതുമെല്ലാം എല്ലായിടത്തും പതിവാണ്. ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി. കേരളത്തിലും വലിയ ആഘോഷമാണ് ദീപാവലി ദിവസം നടക്കുന്നത്.

ദീപാവലി ആഘോഷം എന്നത് സാമ്ബത്തിക ചിലവുണ്ടാക്കുന്ന കാര്യമാണ്. സമ്മാനങ്ങള്‍ നല്‍കാനും യാത്ര പോകാനും ഭക്ഷണത്തിനുമായി വലിയ തുക ചിലവാകും. അത് കൊണ്ടു തന്നെ ചിലവുകള്‍ ചുരുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍ ശ്രദ്ധിക്കാം. കാരണം ഉത്സവ സമയങ്ങളില്‍ പല ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വാങ്ങലുകള്‍ക്ക് ക്യാഷ് ബാക്കുകളും പ്രത്യേക കിഴിവുകളും നല്‍കുന്നുണ്ട്. അത് കൃത്യമായി ഉപയോഗിച്ചാല്‍ ദീപാവലി ചിലവുകള്‍ കുറയ്ക്കാം. വ്യത്യസ്ത ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡിന് നല്‍കുന്ന ഓഫറുകള്‍ വിശധമായി അറിയാം1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ദീപാവലി ആഘോഷങ്ങള്‍ കൂടുതല്‍ സുന്ദരമാക്കാൻ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കഴിയും. കാരണം ഇലക്‌ട്രോണിക്‌സ്, ഫാഷൻ, ലൈഫ്‌സ്‌റ്റൈല്‍, ആഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, യാത്രകള്‍ ദീപാവലി ഷോപ്പിംഗില്‍ പണം ലാഭിക്കാൻ നിങ്ങള്‍ക്ക് ഈ കിഴിവുകളും ഓഫറുകളും ഉപയോഗിക്കാം. എന്നിരുന്നാലും, ഓഫറുകളുടെ നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കുകയും മികച്ച പ്രിന്റ് വായിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൂടാതെ, കിഴിവിന് എന്തെങ്കിലും ലഭ്യമാണെന്നതിനാല്‍ ഒരാളുടെ ബജറ്റ് അമിതമായി ചെലവഴിക്കാതിരിക്കുന്നതാണ് ഉചിതം. ഹാപ്പി ദീപാവലി ഷോപ്പിംഗ്! വിഭാഗങ്ങളിലെല്ലാം ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കുകളുമാണ് എസ്ബിഐ നല്‍കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഗ്രേറ്റ് ഈസ്‌റ്റേണ്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നും ഇലക്‌ട്രോണിക്‌സിന് ഉപകരണങ്ങള്‍ വാങ്ങുമ്ബോള്‍ 5 ശതമാനം കിഴിവ് ലഭിക്കും. അതോടൊപ്പം ഫ്ലിപ്പ്കാര്‍ട്ടില്‍ 10 ശതമാനം കിഴിവും ലഭിക്കും. സാംസങ്, വിവോ ഫോണുകള്‍ ഇഎംഐ വഴി വാങ്ങുമ്ബോള്‍ 5000 രൂപ മുതല്‍ 10,000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ക്ലിയര്‍ ട്രിപ്പ്, യാത്ര എന്നീ ട്രാവല്‍ പോര്‍ട്ടുകള്‍ വഴി യാത്ര നടത്തുമ്ബോള്‍ 12 ശതമാനം കിഴിവുകളും ദീപാവലിയോടനുബന്ധിച്ച്‌ ലഭിക്കും.2. ഐസിഐസിഐ ബാങ്ക്

നവംബര്‍ 10ന് മുൻപ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഓണ്‍ലൈൻ വഴി സാധനങ്ങള്‍ വാങ്ങുമ്ബോള്‍ 10 ശതമാനം അധിക ക്യാഷ് ബാക്ക് ലഭിക്കും. ഷോപ്പിംഗ് വെബ്‌സൈറ്റ് നല്‍കുന്ന ഏതെങ്കിലും കിഴിവുകള്‍ക്ക് പുറമേയാണ് ഈ ക്യാഷ്ബാക്ക്. വ്യത്യസ്ത ബ്രാൻഡുകളില്‍ മറ്റ് ഓഫറുകളും ഉണ്ട്. ഒരു ലക്ഷം രൂപയുടെ ഏറ്റവും കുറഞ്ഞ പര്‍ച്ചേസിന് 5000 രൂപ കിഴിവ് ലഭിക്കും. ഈസ് മൈ ട്രിപ്പ് (EaseMyTrip)ല്‍ ആഭ്യന്തര, അന്തര്‍ദേശീയ ഫ്ലൈറ്റുകളും ആഭ്യന്തര ഹോട്ടലുകളും ബുക്ക് ചെയ്യുന്നതിന് യഥാക്രമം 12%, 10%, 25% കിഴിവ് ലഭിക്കും.3. എച്ച്‌.ഡി.എഫ്.സി ബാങ്ക്

എല്‍ജി ഇലക്‌ട്രോണിക്സ് വാങ്ങുമ്ബോള്‍ 26,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. റിലയൻസ് റീട്ടെയിലില്‍ ഷോപ്പിംഗിനായി എച്ച്‌.ഡി.എഫ്.സി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്ബോള്‍ ടെലിവിഷനുകളിലും വാഷിംഗ് മെഷീനുകളിലും 7,500 രൂപ വരെ ക്യാഷ്ബാക്ക് ആസ്വദിക്കാം. കാല്‍വിൻ ക്ലീൻ, ടോമി ഹില്‍ഫിഗര്‍, ലൈഫ്‌സ്റ്റൈല്‍, ആരോ തുടങ്ങിയ ജനപ്രിയ വസ്ത്ര ബ്രാൻഡുകള്‍ വാങ്ങുമ്ബോള്‍ 10% തല്‍ക്ഷണ കിഴിവ് ലഭിക്കും. സാംസങ്ങില്‍ 12,000 രൂപയും കിഴിവുണ്ട്.4. ആക്‌സിസ് ബാങ്ക്

മെയ്ക്ക് മൈ ട്രിപ്പ്, ഗോബിബോ എന്നിവ വഴി ഫ്ലൈറ്റുകള്‍ക്കും ഹോട്ടലുകള്‍ക്കുമുള്ള ബുക്കിംഗുകള്‍ക്ക് 15 മുതല്‍ 20 ശതമാനം വരെ കിഴിവ് ലഭിക്കും. സൊമാറ്റോ, സ്വിഗി ഇൻസ്റ്റമാര്‍ട്ട് എന്നിവ വഴിയുള്ള ഓര്‍ഡറുകള്‍ക്ക് 100 വരെയും 10 ശതമാനം കിഴിവുമുണ്ട്. ജെ ബി എല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% കിഴിവും ടൈറ്റൻ ഓണ്‍ലൈൻ സ്റ്റോറില്‍ ഷോപ്പിംഗ് ചെയ്യുമ്ബോള്‍ 15% കിഴിവും ലഭിക്കും.5. കൊട്ടക് മഹീന്ദ്ര ബാങ്ക്

സാംസങ് ഉല്‍പ്പന്നങ്ങള്‍ക്ക് 22.5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. അതേസമയം ഗോദ്‌റെജ് ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം ക്യാഷ് ബാക്കുണ്ട്. സ്വിഗിയിലും സൊമാറ്റോയിലും കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഓഫറുകളുണ്ട്. ഡൊമിനോസ്, കെഎഫ്‌സി, മെയിൻലാൻഡ് ചൈന, പിസ്സ ഹട്ട്, കോസ്റ്റ കോഫി എന്നിവയിലും 25 ശതമാനം ഓഫറുകള്‍ ലഭിക്കും. ക്ലിയര്‍ ട്രിപ്പില്‍ 7,500 രൂപവരെ കിഴിവും മെയ്ക്ക് മൈ ട്രിപ്പില്‍ 12% തല്‍ക്ഷണ കിഴിവും ലഭിക്കും.

നേരത്തെ പറഞ്ഞത് പോലെ ദീപാവലി ഷോപ്പിംഗില്‍ പണം ലാഭിക്കാൻ ഈ കിഴിവുകളും ഓഫറുകളും ഉപയോഗിക്കാം

Post a Comment

0 Comments