പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ വിദ്യാർത്ഥികൾ ശുചീകരിച്ചു


പുതുക്കാട് റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ  മുപ്ലിയം ഐ.സി.സി.എസ് കോളജിലെ  നാഷനൽ സർവ്വീസ് സ്കീം വിദ്യാർഥികൾ ശുചീകരിച്ചു. റെയിൽവേ സ്‌റ്റേഷന്റെ മുഖം മിനുക്കുന്ന പ്രവൃത്തി ഐ.സി.സി.എസ് കോളജ് ഏറ്റെടുത്തിരുന്നു. ഇതിൻ്റെ ഭാഗമായുള്ള രണ്ടാം ഘട്ട ശുചീകരണമാണ് വിദ്യാർഥികൾ നടത്തിയത്. രണ്ട് പ്ലാറ്റ്ഫോമുകളും വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വൃത്തിയാക്കി. പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷനാണ് സ്റ്റേഷൻ ശുചീകരണത്തിന്  എൻ.എസ്.എസ് യൂണിറ്റിൻ്റെ സഹായം തേടിയത്.  സ്‌റ്റേഷൻ സൂപ്രണ്ടുമാരായ  കെ.എസ്. ജയകുമാർ, കെ.കെ. അനന്തലക്ഷ്മി, ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.ആർ. വിജയകുമാർ, ട്രഷറർ വി. വിജിൻ വേണു, എൻ.എസ്. എസ് പ്രോഗ്രാം ഓഫിസർ കെ.എസ്. ശരത്ത് കുമാർ, സി.വി. മധു, നവ്യ സുരേഷ്, വി.വി. ഷിമ, അതുൽ അശോക്, ഐസക് എം തേറാട്ടിൽ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price