കേരളത്തിലുടനീളം സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍.



Contents

1. സബ് എഡിറ്റര്‍ ഒഴിവ്
2.ഗവൺമെൻ്റ് ആയുർവേദ കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ
3.സർക്കാർ ആശുപത്രികളിൽ താത്കാലിക നിയമനം
4.സ്റ്റാഫ് നഴ്‌സ് കരാർ നിയമനം
5.മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്
6.ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ് അഭിമുഖം 28 ന്
7.വനിതാ വാര്‍ഡനെ ആവശ്യമുണ്ട്
8.സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്
9.വജ്ര ജൂബിലി ഫെല്ലോഷിപ്പ്: കോ-ഓർഡിനേറ്റർ ഒഴിവ്
10.ബസ് ഡ്രൈവർ കം ഓഫീസ് അറ്റന്റഡന്റ് ഒഴിവ്
11.ഫീമെയില്‍ വാര്‍ഡനെ ആവശ്യമുണ്ട്




സബ് എഡിറ്റര്‍ ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സബ് എഡിറ്റര്‍ തസ്തികയില്‍ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 56500-118100) നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളെയും ഓപ്പണ്‍ വിഭാഗത്തെയും പരിഗണിക്കും. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 55 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദം, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ, എഡിറ്റിംഗ്/ പ്രൂഫ് റീഡിംഗ്/ ഡി.ടി.പി/ പേജ് ലേഔട്ട് ആന്‍ഡ് പബ്ലിക്കേഷന്‍ ഓഫ് ബുക്ക്‌സ് എന്നീ മേഖലകളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ള 18-36 പ്രായപരിധിയിമുള്ള (ഇളവുകള്‍ അനുവദനീയം) തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ രണ്ടിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.


ഗവൺമെൻ്റ് ആയുർവേദ കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് ഡെൻ്റൽ ഹൈജീനിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത – ഡെന്റൽ ഹൈജീനിസ്റ്റ് ഡെന്റൽ ഹൈജീനിസ്റ്റ് കോഴ്സ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 21ന് രാവിലെ 11.00 മണിക്ക് തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.


സർക്കാർ ആശുപത്രികളിൽ താത്കാലിക നിയമനം

മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രൊജക്ടിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ആൻഡ് ഇംബ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ ആറിന് വൈകീട്ട് അഞ്ചിന് മുമ്പായി ehealthmlp@gmail.com എന്ന മെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832736241.


സ്റ്റാഫ് നഴ്‌സ് കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

മൃഗസംരക്ഷണ വകുപ്പില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് അടിമാലി, നെടുങ്കണ്ടം ബ്ലോക്കുകളിലേക്കും, ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റിലേക്കും വെറ്ററിനറി സര്‍വീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നവംബര്‍ 27 ന് രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. രാത്രികാല സേവനത്തിന് താല്‍പര്യമുളള ബിവിഎസ്സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളളള ബിരുധദാരികള്‍ക്ക് പങ്കെടുക്കാം. അഭിമുഖത്തിന് എത്തുന്നവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടറുടെ തസ്തികയില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും.


ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ് അഭിമുഖം 28 ന്

നാഷണൽ ആയുഷ് മിഷൻ ഫാർമസിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റ്കളുടെ വെരിഫിക്കേഷനും നവംബർ 28 രാവിലെ 10 ന് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കും. സർക്കാർ അംഗീകൃത ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് പാസായവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. രണ്ട് ഒഴിവുകൾ.
പ്രതിമാസ വേതനം 14700 രൂപ. പ്രായ പരിധി 40 വയസ്സ്,
താല്പര്യമുള്ളവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ ഹാജരാകണം. ഫോൺ : 0484-2919133



വനിതാ വാര്‍ഡനെ ആവശ്യമുണ്ട്

നെടുങ്കണ്ടം ബോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് വനിതാ വാര്‍ഡനെ ആവശ്യമുണ്ട്. വാക് ഇന്‍ ഇന്റര്‍വൃു നവംബര്‍ 24 വെള്ളിയാഴ്ച്ച രാവിലെ 11 ന്. ഉദ്യോഗാര്‍ത്ഥികള്‍ കുയിലിമല സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പത്താം ക്ലാസ് പാസായ 55 വയസില്‍ താഴെ പ്രായമുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രം), പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297.


സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം പഠിച്ചവരുമായവർക്ക് അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം, ഭാഷാശേഷി, ആഖ്യാന പരിചയം എന്നിവ ആവശ്യമാണ്. അച്ചടി രൂപത്തിലുള്ള മൂലകവിജ്ഞാനകോശത്തിന്റെ ഓഡിയോബുക്ക് നിർമിക്കുന്നതിനാവശ്യമായ സ്‌ക്രിപ്റ്റ് മലയാളത്തിൽ തയ്യറാക്കുകയാണ് ചുമതല. പ്രതിഫലം 50,000 രൂപ. അപേക്ഷdirector.siep@kerala.gov.in ൽ ഇ-മെയിലായോ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജങ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ തപാലായോ അയക്കണം. അവസാന തീയതി നവംബർ 27.

ബസ് ഡ്രൈവർ കം ഓഫീസ് അറ്റന്റഡന്റ് ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ്ങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ- കം- ഓഫീസ് അറ്റൻഡന്റിന്റെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് വിജയം, ഒപ്പം ഹെവി പാസഞ്ചർ/ ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും, പൂർണ്ണമായ കാഴ്ച/ ശ്രവണശേഷി/ ഫിറ്റനസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് വരുമ്പോൾ ഹാജരാക്കേണ്ടതാണ്) എന്നിവയുണ്ടാകണം. പ്രായപരിധി 30 നും 56 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ പാടില്ല.
നിശ്ചിത യോഗ്യതയുള്ളവർ, ജനനതീയതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഹെവി മോട്ടർ ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയോടൊപ്പം ബയോഡേറ്റ സഹിതം നവംബർ 24 നു രാവിലെ 10.30 നു പ്രിൻസിപ്പൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.


വജ്ര ജൂബിലി ഫെല്ലോഷിപ്പ്: കോ-ഓർഡിനേറ്റർ ഒഴിവ്

സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിൽ ഒരു കോ-ഓർഡിനേറ്ററെ സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയത്തിൽ ഒരു വർഷക്കാലയളവിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 32560 രൂപ പ്രതിമാസ കരാർവേതനത്തോടെയാകും നിയമനം. കലാ സാഹിത്യ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ വേണ്ടത്ര കഴിവ് തെളിയിച്ചിട്ടുള്ളതുമായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടത്തുക. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30നകം ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പിഒ തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2478193. ഇ-മെയിൽ: culturedirectoratec@gmail.com.


ഫീമെയില്‍ വാര്‍ഡനെ ആവശ്യമുണ്ട്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ നെടുംകണ്ടം ബോക്ക് പട്ടികജാതി വികസന ഓഫീസിന്റെ കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് ഫീമെയില്‍ വാര്‍ഡനെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ 24 വെള്ളിയാഴ്ച്ച രാവിലെ 11 ന് പൈനാവ് സിവില്‍ സ്റ്റേഷനില്‍ രണ്ടാം നിലയിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വൃു നടക്കും. എസ്എസ്എല്‍സി പാസായ, 55 വയസില്‍ താഴെ പ്രായമുളള, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഇന്റര്‍വൃുവില്‍ പങ്കെടുക്കുന്നവര്‍ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ,് പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 296297


 jobs in thrissur, part time jobs in thrissur,accountant jobs in thrissur,packing jobs in thrissur olx,part time jobs in thrissur for ladies,driver jobs in thrissur,,temporary ,government jobs in thrissur,hr jobs in thrissur,data entry jobs in thrissur,daily wages jobs in thrissur olx,work from home jobs in thrissur,,jobs in thrissur with accommodation,job vacancies in thrissur accountant,administration jobs in thrissur,accountant jobs in thrissur olx,,admin jobs in thrissur,accountant jobs in thrissur for freshers,amazon jobs in thrissur,automobile jobs in thrissur,autocad jobs in thrissur,jobs available in thrissur,accounts trainee jobs in thrissur,accounts assistant jobs in thrissur,autocad draftsman jobs in thrissur,assistant professor jobs in thrissur automotive jobs in thrissur, vacancy in thrissur bank, job vacancies in thrissur bcom, bank jobs in thrissur,biotechnology jobs in thrissur,bank jobs in thrissur for freshers,bpo jobs in thrissur,billing jobs in thrissur,bcom jobs in thrissur,private bank jobs in thrissur for freshers,back office jobs in thrissur,biology teacher jobs in thrissur,banking operations jobs in thrissur,bba fresher jobs in thrissur,jobs in thrissur,consultancy,jobs in thrissur .com,jobs in thrissur contact number,teaching jobs in thrissur colleges


pudukad news puthukkad news

Post a Comment

0 Comments