കൊടകര ഗ്രാമപഞ്ചായത്തിലെ " ഹരിത കർമ്മ സേനക്ക് മുച്ചക്ര വാഹനം നൽകൽ " എന്ന പദ്ധതിയുടെ ഉത്‌ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .അമ്പിളി സോമൻ നിർവ്വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ശ്രീ.സുനിൽകുമാർ എം.എ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്.ശ്രീ.കെ.ജി രജീഷ്,ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ജോയ് നെല്ലിശ്ശേരി, ജനപ്രതിനിധികളായ ശ്രീ.ടി.കെ പദ്മനാഭൻ, ശ്രീ.സി.ഡി സിബി, ശ്രീ.കെ.വി നന്ദകുമാർ , ശ്രീ.വി.വി സൂരാജ്, ശ്രീമതി ഷിനി ജെയ്സൺ, ശ്രീമതി ലത ഷാജു, ശ്രീമതി.ബിജി ഡേവിസ്, കൊടകര ഗ്രാമപഞ്ചായത്ത് വി.ഇ.ഒ ശ്രീ.സന്തോഷ് സി.എസ് , ശ്രീമതി.സുമ വി.ടി , ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ.ലിധിൻ ദേവസ്സി, നിറവ് സ്വയം സഹായ സംഘം കോ-ഓർഡിനേറ്റർ . ശ്രീമതി.മഞ്ജു വിശ്വനാഥ്, ഹരിത കർമ്മ സേന അക്കൗണ്ടന്റ് ശ്രീമതി.ഹഫ്സ ഷാജഹാൻ തുടങ്ങിയവരും ഹരിത കർമ്മ സേന അംഗങ്ങളും ചാറ്റാഡിങ്ങിൽ പങ്കെടുത്തു. 19 വാർഡുകളിലെ ഹരിത കർമ്മ സേന അംഗങ്ങൾക്കും വാഹനം വിതരണം ചെയ്തു. പ്രസ്തുത ചടങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടറി.ശ്രീമതി ശാരിക നന്ദി അറിയിച്ചു.
0 Comments