യോഗ പരിശീലനത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു


പുതുക്കാട് പഞ്ചായത്ത് ചെങ്ങാലൂർ ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെന്റർ യോഗ പരിശീലനത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.സി. സോമസുന്ദരൻ അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്തംഗം ഷാജു കാളിയേങ്കര, ആയുർവേദ മെഡിക്കൽ  ഓഫീസർ ഡോ. കവിത ,യോഗ പരിശീലകൻ രെജീഷ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments