കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി കേരള (എ.ഡി.എ.കെ) സെന്‍ട്രല്‍ റീജ്യനുകീഴിലുള്ള ഗവ. സീഡ് ഹാച്ചറി പീച്ചിയിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നവംബര്‍ 16 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ബികോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം അഡാക്ക് സെന്‍ട്രല്‍ റീജിയന്‍ തേവരയിലുള്ള ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0484 2665479.
0 Comments