പറപ്പൂക്കര പഞ്ചായത്തിലെ ആറ് അതിദരിദ്ര കുടുംബങ്ങളെ ഏറ്റെടുത്ത് നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യനികേതൻ പബ്ലിക് സ്കൂൾ.







പറപ്പൂക്കര പഞ്ചായത്തിലെ ആറ് അതിദരിദ്ര കുടുംബങ്ങളെ ഏറ്റെടുത്ത് നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യനികേതൻ പബ്ലിക് സ്കൂൾ.

പറപ്പൂക്കര പഞ്ചായത്തിലെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 14പേരിൽ 6പേരെ നന്ദിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ ഏറ്റെടുത്തു. ഇവർക്കാവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഇനി മുടക്കം കൂടാതെ എല്ലാ മാസവും വിതരണം ചെയ്യും. ടുഗെതർ ഫോർ തൃശൂർ എന്ന തൃശ്ശൂർ ജില്ലാ കളക്ടറുടെ പരിപാടിയുടെ ഭാഗമായാണ് ഇത്തരം ഒരു മാതൃക പ്രവർത്തനം സ്കൂൾ ഏറ്റെടുത്തത്.
സ്കൂളിൽ നടന്ന ചടങ്ങ് പുതുക്കാട് MLA കെ. കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ് അധ്യക്ഷനായി.കവിത സുനിൽ, രാധ വിശ്വഭരൻ,ടി. സി. സേതുമാധവൻ,സി. രാഗേഷ്,എൻ. പി. മുരളി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price