ടെക്നോളജി മാനേജ്മെന്റ് ഡവലപ്മെന്റ് പരിശീലന പരിപാടി
തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന ടെക്നോളജി മാനേജ്മെന്റ് ഡവലപ്മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം, തൃശ്ശൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി നടത്തുന്ന പരിശീലന പരിപാടിയില്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 8 ദിവസത്തെ മാനേജ്മെന്റ് പരിശീലനവും, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 10 ദിവസത്തെ ഭക്ഷ്യോല്‍പാദന നിര്‍മാണത്തില്‍ പ്രായോഗിക പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ നവംബര്‍ 16 ന് വൈകീട്ട് 4 നകം തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ അപേക്ഷ സമര്‍പ്പിക്കണം. 25 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. 
അപേക്ഷകര്‍ എസ്എസ്എല്‍സി പാസ്സായവരും, 18 നും 45 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. ഭക്ഷ്യോല്‍പ്പന്ന നിര്‍മാണത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം. ഫോണ്‍: 0487 2361945, 0487 2360847, 9446504417.pudukad news puthukkad news

Post a Comment

0 Comments