Pudukad News
Pudukad News

ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടുകടത്തി.




ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമായ ആളൂര്‍ സ്വദേശി പൊന്മിനിശ്ശേരി വീട്ടില്‍  ജിന്റോ ജോണിയെ (34 വയസ്സ്) കാപ്പ ചുമത്തി നാടുകടത്തി. വധശ്രമം, കവര്‍ച്ച, സ്ത്രീകള്‍ക്ക് നേരെയുളള കുറ്റകൃത്യം തുടങ്ങിയ 6 ഓളം കേസ്സുകളില്‍ പ്രതിയാണ്. മാളയില്‍ വ്യാപാരിയെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സില്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തൃശൂർ  റൂറൽ  ജില്ലാ പോലീസ് മേധാവി ശ്രീമതി. ഐശ്വര്യ ഡോങ്‌റെ IPS നൽകിയ ശുപാർശയില്‍  തൃശൂർ  റേഞ്ച് ഡിഐജി ശ്രീമതി. അജിത ബീഗം IPS ആണ്  ഒരു ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ലംഘിച്ചാൽ  പ്രതിക്ക്  3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.


pudukad news puthukkad news

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price