യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമം;രണ്ട് പേർ അറസ്റ്റിൽ


മാപ്രാണം പള്ളി തിരുന്നാളിനിടെ യുവാവിനെ കുത്തി  കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിലായി. മാപ്രാണം സ്വദേശികളായ മാറോക്കി വീട്ടിൽ ജിൻസ് (24), പള്ളിത്തറ വീട്ടിൽ നിപ്പോൾ (22)
എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 13ന് രാത്രി പത്തരയോടെ
മാപ്രാണം പള്ളിയിലെ തിരുന്നാൾ എഴുന്നെള്ളിപ്പിനിടെ ഷാന്റോയെ (40) ആണ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. തിരുന്നാൾ എഴുന്നെള്ളിപ്പിനിടെ ഡാൻസ് ചെയ്യുന്നതിനിടയിലുണ്ടായ തർക്കത്തെ തുടർന്നുള്ള വിരോധമാണ് കത്തി കുത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ തിരികെ മാപ്രാണത്തെത്തിയപ്പോളാണ്  ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ എം.എസ്.  ഷാജൻ എന്നിവർ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ക്ലീറ്റസ്, എൻ.കെ. അനിൽകുമാർ, കെ.പി. ജോർജ്, എസ്.ഐ. ഉല്ലാസ് പൂതോട്ട്, വഹദ് ആനാപ്പുഴ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments