കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം വാഹന നികുതി അടയ്ക്കുന്നതിന് മുമ്പ് കൃത്യമായും ക്ഷേമനിധി ഉടമാ വിഹിതം നല്‍കണമെന്നും അല്ലാത്തപക്ഷം പലിശ സഹിതം അടക്കേണ്ടി വരുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ദിവാകരന്‍ അറിയിച്ചു. ഓണ്‍ലൈന്‍ മുഖേനയും ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് സൈ്വപ്പ് വഴിയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലും അക്ഷയ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം എന്നിവയിലൂടെയും മൊബൈല്‍ ആപ്പ് വഴിയും ക്ഷേമനിധി വിഹിതം അടക്കാം. ഫോണ്‍: 0487 2446545.
0 Comments